ബിഷ്കെക്ക് • കിര്‍ഗിസ്ഥാന്‍ തലസ്ഥാനഗരമായ ബിഷ്കെക്കിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ചാവേറാക്രമണമെന്നാണ് പ്രാഥമിക വിവരം. കാറില്‍ സ്ഫോടനവസ്തുക്കളുമായെത്തിയ ചാവേര്‍ എംബസിയുടെ പ്രവേശന കവാടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ചാവേറാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു