തിരുവനന്തപുരം : ചിട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി തുക പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാ പനം ഇനി മുതൽ രജിസ്‌ട്രേഷൻ പോർട്ടലായ www.keralaregistration.gov.in ലെ ചിട്ടി വിജ്ഞാപനം എന്ന ലിങ്കിൽ ലഭിക്കും. ഈ പോർട്ടലിലെ ചിട്ടി രജിസ്‌ട്രേഷൻ ലിങ്ക് വഴി ചിട്ടി ഫോർമാൻമാർ ലോഗിൻ ചെയ്ത് സെക്യൂരിറ്റി റിലീസ് ചെയ്യുന്നതിനുള്ള തുക ഇ-പേയ്‌മെന്റ് മുഖേന അടച്ച് ചിട്ടി ഗസ്റ്റ് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്‌തെ ടുക്കാം. ഇനിമുതൽ സെക്യൂരിറ്റി തുക ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂ.