തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) തിരുവനന്തപുരത്തെ യൂണിറ്റുകളായ കലാഭവൻ തീയറ്റർ, കൈരളി/ നിള/ ശ്രീ, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിൽ കോവിഡ് 19 നെ തുടർന്ന് അണുനശീകരണം നടത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ഫ്യൂമിഗേഷൻ യൂണിറ്റാണ് അണുനശീകരിച്ചത്.
സർക്കാർ നിർദ്ദേശ പ്രകാരം സിനിമാ നിർമ്മാണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി പ്രവർത്തനസജ്ജമാക്കിയത്.