തമിഴ് സാഹിത്യകാരന്‍ ചോ രാമസ്വാമി അന്തരിച്ചു

316

ചെന്നൈ: തമിഴ് സാഹിത്യകാരനും അഭിനേതാവുമായ ചോ രാമസ്വാമി അന്തരിച്ചു. ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്നായിരുന്നു ചോ രാമസ്വാമിയുടെ യഥാര്‍ത്ഥ പേര്. തമിഴ് സാഹിത്യകാരനും അഭിനേതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തുഗ്ലക്ക് മാസികയുടെ എഡിറ്ററായിരുന്നു. 82 വയസ്സായിരുന്നു ദീര്‍ഘകാലം ജയലളിതയുടെ രാഷ്ട്രീയകാര്യ ഉപദേശകനായിരുന്നു. സിനിമാ അഭിനയം കാലം മുതല്‍ക്കേ ജയലളിതയുടെ ഉറ്റ വിശ്വസ്തനായിരുന്നു ചോ രാമസ്വാമി.ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ചോ രാമസ്വാമി അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ചോ രാമസ്വാമിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദീര്‍ഘനാളായി ചോ രാമസ്വാമി ചികില്‍സയിലായിരുന്നു. 89 സിനിമകളിലും 15 നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ചോ രാമസ്വാമി അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY