ചോക്ലേറ്റ് സംരംഭകരാകാന്‍ മികച്ച അവസരവുമായി കല്പ ഗ്രീന്‍ ചാറ്റ്

64

കാസറഗോഡ് : ചോക്ലേറ്റ് സംരംഭകരാകാന്‍ മികച്ച അവസരവുമായി കല്പ ഗ്രീന്‍ ചാറ്റ്. ജൂലൈ 11 ന് ചോക്ലേറ്റ് നിര്‍മാണം കുറഞ്ഞ മുതല്‍ മുടക്കില്‍ എങ്ങനെ ആരംഭിക്കാം എന്ന വിഷയത്തില്‍ ഡോ ഷമീന ബീഗം ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യും.

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയോജിച്ചാണ് കല്പ ഗ്രീന്‍ ചാറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘിടിപ്പിക്കുന്നത്. രാവിലെ 10.30 ന് ആരംഭിക്കുന്ന പരിശീലന പരിപാടി സി പി സി ആര്‍ ഐ സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ കെ മുരളീധരന്‍ നിയന്ത്രിക്കും.

തമിഴ്, കന്നഡ ഭാഷകളില്‍ വിശദീകരിക്കാനും സംശയ നിവാരണത്തിനുമായി ഡോ എലൈന്‍ അപ്ഷര, ഡോ ചൈത്ര എന്നിവരുള്‍പ്പെടുന്ന പാനല്‍ രൂപീകരിച്ചു.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.cpcriagribiz.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

NO COMMENTS