തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. കോഴിക്കോട് ജില്ലയില്‍ ആറ് പേര് രോഗം പിടിപെട്ട് ചികിത്സയിലാണ്.