മുംബൈ• ഗോര്‍ഗാവില്‍ ആരേ കോളനിക്കടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്നുവീണ ഹെലികോപ്റ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. ‘റോബിന്‍സണ്‍ ആര്‍44’ എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. മുംബൈയിലെ ഒരു സ്വകാര്യ ഏവിയേഷന്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.