ന്യൂഡല്‍ഹി : വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് കോടതി. സിബിഐ പ്രത്യേക ജഡ്ജി വിരേന്ദര്‍ കുമാര്‍ ഗോയലാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. രാജനെ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു ഉദ്യോഗസ്ഥരേയും കോടതി കുറ്റക്കാരെന്ന് വിധിച്ചു. നേരത്തെ, ഛോട്ടാ രാജനെ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി വിചാരണ ചെയ്തിരുന്നു. രാജന്‍ ഇവരുടെ സഹായത്തോടെ ആണ് മോഹന്‍ കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് എടുത്തത്. നിലവില്‍ തിഹാര്‍ ജയിലിലാണ് ഛോട്ടാ രാജന്‍.