ദില്ലി : ക്രിസ്ത്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്ത്യന് പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്.
കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡിന്റെ മാത്യകമ്ബനി ഫിന്‍മെക്കാനിക്ക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.
വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്.