തിരുവനന്തപുരം : ജില്ലയിലെ ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം നാളെ വൈകുന്നേരം നാലിന് (26/4) കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
കൊറോണ രോഗപ്പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടത്തിയ ലോക്ക് ഡൗണ്‍ കാലാവധി കഴിയാറായ പശ്ചാത്തലത്തില്‍ ജില്ലയിലെ സാമ്പത്തിക മേഖല സജീവമാകുന്ന സാഹചര്യത്തിലാണ് ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുന്നത്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി നിലവിലുള്ള മാര്‍ഗരേഖയുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിക്കുന്നത്. ജില്ലയിലെ ചാല, കരമന, പാളയം തുടങ്ങിയ പ്രധാന കമ്പോളങ്ങളില്‍ ചരക്കുലോറികളുടെ വരവ് വീണ്ടും ആരംഭിക്കുന്നതോടെ മാര്‍ഗരേഖ ലംഘിക്കപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്.
ജില്ലയിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.