തിരുവനന്തപുരം: തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടിയത്. കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നിവിടങ്ങളിലാണ് നിരക്ക് വര്‍ധന. കലാഭവനിലെ 80 രൂപ ടിക്കറ്റ് 100 ആയും കൂട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച കെ.എസ്.എഫ്.ഡി.സി. ശുപാര്‍ശ നഗരസഭ കൗണ്‍സില്‍ അതേപടി അംഗീകരിക്കുകയായിരുന്നു.