പീഡനക്കേസ് പ്രതിയായ വൈദികനെ രക്ഷപെടാന്‍ സഹായിച്ചതിന് സി.ഐക്ക് സസ്പെന്‍ഷന്‍

242

തിരുവനന്തപുരം: ലൈഗിംക പീഡനക്കേസില്‍ പ്രതിയായ വൈദികന്‍ തോമസ് പാറക്കുളത്തെ സഹായിച്ചതിന് പൂവാര്‍ സി.ഐ റിയാസിനെ സസ്‌പെന്റ് ചെയ്തു. കൊട്ടാരക്കരയില്‍ വൈദിക പഠനത്തിന് പോയ വിദ്യാര്‍ത്ഥിയെ പീ‍ഡിപ്പിച്ച വൈദികനെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആദ്യം പരാതി നല്‍കിയത് പൂവാര്‍ സി.ഐക്കായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര വൈദിക പഠന കേന്ദ്രത്തില്‍ പരിശോധനക്കുപോയ സി.ഐ അവിടെയുണ്ടായിരുന്ന വൈദികനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്‍റ് ചെയ്തത്. കേസിലെ പ്രതിയായ വൈദികന്‍ തോമസ് പാറക്കുളത്തെ ഇന്നലെ കൊട്ടാര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY