പൗ​ര​ത്വ ഭേ​ദ​ഗ​തി​ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ​ര്‍​മ​ന്‍ വി​ദ്യാ​ര്‍​ഥി​യോ​ട് രാ​ജ്യം വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു – എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്.

106

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജ​ര്‍​മ​ന്‍ വി​ദ്യാ​ര്‍​ഥി​യോ​ട് രാ​ജ്യം വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്. എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ന് വ​ന്ന ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​യാ​യ ജേ​ക്ക​ബ് ലി​ന്‍​ഡ​ന്‍ താ​ളെ​ന്ന വി​ദ്യാ​ര്‍​ഥി​യോ​ടാ​ണ് തി​രി​ച്ചു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫി​സി​ക്സ് പ​ഠ​ന​ത്തി​നാ​യെ​ത്തി​യ ഇ​യാ​ള്‍​ക്ക് ഒ​രു സെ​മ​സ്റ്റ​ര്‍ കൂ​ടി ബാ​ക്കി ഉ​ള്ള​പ്പോ​ഴാ​ണ് മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ നി​ന്ന് തി​രി​ച്ച​യ​ച്ച​ത്.

രാ​ജ്യം വി​ട​ണ​മെ​ന്ന് എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജേ​ക്ക​ബ് ലി​ന്‍​ഡ​ന്‍ താ​ള്‍ പ​റ​ഞ്ഞു. എ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ച്‌ വ​രു​ത്തി നോ​ട്ടീ​സ് വാ​യി​ച്ചെ​ന്നും വി​സ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് പ​റ​ഞ്ഞെ​ന്നും വ്യ​ക്ത​മാ​ക്കി​യ ജേ​ക്ക​ബ് നോ​ട്ടീ​സി​ന്‍റെ പ​ക​ര്‍​പ്പ് ത​നി​ക്ക് ത​ന്നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​ട​ന്‍ രാ​ജ്യം വി​ട​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ജ​ര്‍​മ​നി​യി​ലേ​ക്ക് തി​രി​ച്ചെ​ന്നും ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

NO COMMENTS