സിവിൽ സർവീസ് കോഴ്സ് പ്രവേശനം

12

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, പ്രിലിംസ് കം മെയിൻസ് (PCM) – (വീക്കെൻഡ് ബാച്ച്) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് എന്നിവ എല്ലാ ഞായറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. മെയ് 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ജൂലൈ 7ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://kscsa.org സന്ദർശിക്കുക.

NO COMMENTS

LEAVE A REPLY