നംവബര്‍ ഒന്നുമുതല്‍ റേഷന്‍ കടയുടമകള്‍ സമരത്തിലേക്ക്

236

മലപ്പുറം • നംവബര്‍ ഒന്നുമുതല്‍ റേഷന്‍ കടയുടമകള്‍ സമരത്തിലേക്ക്. നവംബര്‍ ഒന്നുമുതല്‍ കടകള്‍ തുറക്കില്ലെന്നും സിവില്‍ സപ്ലൈസ് എംഡിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും സംസ്ഥാന സംയുക്ത സമരസമിതി അറിയിച്ചു. റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിച്ചു നല്‍കണമെന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കണം. കടയുടമകളുടെ ഓണറേറിയം വര്‍ധിപ്പിക്കണം. ഒന്നുമുതല്‍ റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുക്കില്ല. മുന്‍ഗണനാ കാര്‍ഡുകളില്‍ റേഷന്‍ സാധനങ്ങളുടെ അളവു കാണിച്ച്‌ സീല്‍ ചെയ്യുന്നതും നിര്‍ത്തിവയ്ക്കും. 70 കോടി രൂപയാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക. തയാറെടുപ്പുകള്‍ നടത്താതെ മുന്‍ഗണനാ കാര്‍ഡ് സമ്ബ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചാടിപ്പുറപ്പെട്ടത് ജനങ്ങള്‍ക്കും കടയുടമകള്‍ക്കും പ്രയാസമുണ്ടാക്കിയതായും സമരസമിതി ചെയര്‍മാന്‍ കാടാമ്ബുഴ മൂസ ഹാജി പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവയാണ് സമരസമിതിയിലുള്ളത്.

NO COMMENTS

LEAVE A REPLY