ചെഗുവേരയെ പ്രകീര്‍ത്തിച്ച സി.കെ പത്മനാഭന്‍ ബി.ജെ.പി നേതൃയോഗങ്ങളില്‍ ഒറ്റപ്പെട്ടു

250

കോട്ടയം: ചെഗുവേരയെ പ്രകീര്‍ത്തിച്ച സി.കെ പത്മനാഭന്‍ ബി.ജെ.പി നേതൃയോഗങ്ങളില്‍ ഒറ്റപ്പെട്ടു. സികെപിക്കെതിരെ നേതൃയോഗത്തില്‍ നിശിത വിമര്‍ശനം ഉയര്‍ന്നു. പത്ഭനാഭന്റെ നിലപാടിനോട് ആര്‍എസ്എസ് കടുത്ത അതൃപ്തി അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ എംടി വാസുധവന്‍നായര്‍ക്കും, കമലിനും, ചെഗുവേരയ്ക്കുമെതിരെ നടത്തിയ പ്രസ്താവനകളെ തള്ളിയാണ് സികെ പത്മാനഭന്‍ പരസ്യമായി രംഗത്തുവന്നത്. ഇതില്‍ ചെഗുവേരയെ ആരാധ്യ പുരുഷനായി അവതരിപ്പിച്ച പ്രസ്താവനക്കെതിരെയാണ് ആര്‍എസ്എസിലും ബിജെപിയും രോഷം. ആര്‍എസ്അസ് കടുത്ത അതൃത്പതി ബിജെപിയെ അറിയിച്ചു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കേണ്ട വേളയില്‍ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്ന വികാരമാണ് ആര്‍എസ്എസിന്. ആര്‍എസ്എസിന്റെ അതൃപ്തി വ്യക്തമായതോടെ സംസ്ഥാന നേതൃയോഗത്തിലും സികെപിക്കെതിരെ വിമര്‍ശനമുണ്ടായി. പ്രസ്താവന ശരിയായില്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. നടപടി ആവശ്യവും ഉണ്ടായി. എന്നാല്‍ കടുത്ത വിമര്‍ശനമുയര്‍ന്നെങ്കിലും സികെപിക്കെതിരെ എന്തെങ്കിലും നടപടിയെക്കുറിച്ചുള്ള ആലോചന പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ദേശീയ സമിതി അംഗമായി സികെപിക്കെതിരെ നടപടിയുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേൃത്വമാണ്.

NO COMMENTS

LEAVE A REPLY