മലപ്പുറം: സികെ സുബൈര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. പോലീസ് സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനും എതിരെ കേസ് എടുത്തതിന് പിന്നാലെയാണ് രാജിവച്ചത്.
സുബൈര്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് രാജിവച്ചത്. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസ് എടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്.ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി. കെ. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം. കത്വ ഫണ്ടിന്‍റെ പേരില്‍ തനിക്കെതിരെ കേസെടുക്കുന്നത് ബിനോയ് കോടിയേരി അറസ്റ്റിലായതിന്‍റെ പകപോക്കലാണെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു.
കത്വ ഫണ്ട് വിവാദത്തിലാണ് രാജി. രാജിക്കത്ത് മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് നല്‍കിയത്.