ഡല്‍ഹി :ട്രാക്ടര്‍ റാലിക്ക് പിന്നാലെ ഡല്‍ഹിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്ഷമുണ്ടാ യതോടെ ഡല്‍ഹിയിലെ മെട്രോ സര്‍വീസ് ഭാഗീകമായി നിര്‍ത്തിവെച്ചു.
നഗരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി സന്ഘര്സഘത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചതായ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നുണ്ട്. പോലീസ് സ്ഥാപതിച്ച ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധവുമായി മുന്നേറുകയായിരുന്നു . പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും കര്‍ഷകര്‍ പിന്മാറാന്‍ തയ്യാറായില്ല.
ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു . അതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി. കര്‍ഷകര്‍ സമരത്തിനായി വന്ന വാഹനവും അടിച്ചു തകര്‍ത്തിട്ടുണ്ട്. ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചു വിടുകയും ട്രാക്ടറുകളിലെ ഇന്ധനം തുറന്നു വിടുകയും ചെയ്തിട്ടുണ്ട് .