മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിനു തുടക്കം

271

കണ്ണൂര്‍: പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയുന്നതിന് മൂന്നു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ജനറല്‍ ആശുപത്രിയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു, മന്ത്രിമാരും പങ്കെടുത്തു ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും നേരത്തെ സര്‍വകക്ഷി യോഗം അഭ്യര്‍ഥിച്ചിരുന്നു. ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില്‍ എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്റ് കാഡറ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികളെയാകെ പങ്കെടുപ്പിക്കും. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും നേരത്തെ സര്‍വകക്ഷി യോഗം അഭ്യര്‍ഥിച്ചിരുന്നു.

NO COMMENTS