കാസറകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പെരിയ സാമൂഹികാ രോഗ്യ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി കം ഗാര്‍ഡനര്‍ എന്നീ തസ്തികകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.