പാല നഗരസഭയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം.

32

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കെ. എം മാണിയുടെ തട്ടകമായ പാല നഗരസഭയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ജോസ്​.കെ മാണിയുടെ മുന്നണി പ്രവേശനം എല്‍.ഡി.എഫിന്​ ഗുണകരമായെന്നാണ്​വിലയിരുത്ത പ്പെടുന്നത്.

ഫലമറിഞ്ഞ ഒമ്ബതു സീറ്റില്‍ എട്ടിടത്തും എല്‍.ഡി.എഫ് വിജയിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ആദ്യത്തെ ആറു വാര്‍ഡുകളില്‍ എല്‍.ഡി.എഫാണ് മുന്നേറുന്നതെന്നും എല്‍.ഡി.എഫ്- ജോസ്. കെ മാണി കൂട്ടുകെട്ട് ഫലം കണ്ടുവെന്ന സൂചനയാണ് നല്‍കുന്നത്.

സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ജോസ്.കെ മാണി ഇടതു മുന്നണിയില്‍ എത്തുന്നത്. കേരളമാകെ ചര്‍ച്ച ചെയ്ത രാഷ്ട്രീയ നീക്കമായിരുന്നു കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍.ഡി.എഫിലെത്തിയത്. പാലായില്‍ ജോസ്.കെ മാണി-എല്‍.ഡി.എഫ് കൂട്ടുകെട്ട് വിജയിച്ചാല്‍ പി.ജെ.ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അത് വലിയ തിരിച്ചടിയാകും.

NO COMMENTS