അടച്ചിട്ട സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി

138

റിയാദ് : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വര വേല്‍ക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തി യാക്കണമെന്ന്​ വിദ്യാഭ്യാസ ഓഫിസുക​ളോട്​ വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ്​ അല്‍ശൈഖ്​​ ആവശ്യപ്പെട്ടു. പുതിയ അധ്യായന വര്‍ഷ ത്തെ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പുകളും ഒാഫിസുകളും തയാറാകേണ്ടതി​ന്‍റെ പ്രാധാന്യം മന്ത്രി എടുത്തു പറഞ്ഞു . വിദൂര വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിനുള്ള ഒരുക്കങ്ങളുള്‍പ്പെടെ നിലവിലെ അസാധാരണ സാഹചര്യ ങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയാറാവണം. സ്​കൂളുകളിലെ മുഴുവന്‍ റിപ്പയറിങ്, മെയിന്‍റനന്‍സ്​​ ജോലികള്‍ പൂര്‍ത്തി യാക്കണംമെന്നും മന്ത്രി ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധവുമായി ബന്ധപെട്ട ആരോഗ്യ പ്രോട്ടാേകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പുമായും എല്ലാവര്‍ക്കും പരിശീലനം നല്‍കണമെന്നും തിരുമാനങ്ങള്‍ നടപ്പാക്കുന്നതിന് വിദഗ്ധര്‍ ഉള്‍പെട്ട സമിതി രൂപികരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി യോഗത്തെ അറിയിച്ചു.രാജ്യ ത്തെ വിവിധ മേഖലകളിലെയും ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ ഡയറക്​ടര്‍മാരുമായി ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഇക്കാര്യം പറഞ്ഞത്​. അടുത്ത അധ്യായന വര്‍ഷത്തെ സ്വീകരി ക്കാനുള്ള പ്രധാന തയാറെടുപ്പു കളും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതി നുമാണ്​ യോഗം വിളിച്ചുകൂട്ടിയത്​.

അഞ്ചു മാസത്തിലേറെയായി സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ തുറക്കുന്നതിനു മുന്പായി ശുചീകരണത്തിനും അണുമുക്തമാക്കു ന്നതിനും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കണം. സ്കൂളുകളില്‍ പുസ്​തകമെത്തിയെന്നും വിതരണം ചെയ്​തുവെന്നും ഉറപ്പു വരുത്തണം. വിദൂര വിദ്യാഭ്യാസം സംബന്ധിച്ച്‌​ അധ്യാപകര്‍ക്ക്​ വേണ്ട പരിശീലനം നല്‍കണം. സാ​​േങ്കതിക സഹായങ്ങള്‍ക്കായുള്ള ഗൈഡുകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പുറത്തിറക്കണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS