മഞ്ചേരി: ദളിത് യുവതി ക്ലോസ്റ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മയും കുഞ്ഞും തീവ്രപരിചണ വിഭാഗത്തില്‍. വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. വേദനയുള്ളതായി അറിയിച്ചപ്പോള്‍ മൂത്രമെഴിക്കണം എന്ന് പറഞ്ഞ് നഴ്‌സുമാര്‍ കക്കൂസിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവസമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഏതാനും നേഴ്‌സുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ക്ലോസറ്റില്‍ ഇങ്ങനെ പ്രസവം നടക്കുന്നത് സ്ഥിരം സംഭവമാണെന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി-ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.