യൂ​ണി​വേ​ഴ്‍​സി​റ്റി കോളേജ് സംഘർഷം – കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു – അക്രമം കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി .

158

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​ഖി​​ലി​നെ കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. അക്രമം കാട്ടിയവര്‍ക്കെതിരെ ശക്തമായ നിയമഭരണപൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്തിന്റെ അടിസ്ഥനത്തിൽ അറസ്റ്റും അനന്തരനടപടികളും തുടരുകയാണ്.

പോ​ലീ​സ് അന്വേഷണംസം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ധ​ശ്ര​മ​ക്കേ​സി​ല്‍ മുഖ്യപ്രതികളെ കോളേജിലെത്തിച്ച്‌ തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്ബസിനകത്ത് അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്നുള്ള ചവറ്കൂനയില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ അഖിലിനെ കുത്തിയതായി മുഖ്യപ്രതിയായ ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കുത്തിയ ആയുധം കണ്ടെത്താനായി പൊലീസ് പ്രതികളെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ചത്. രാവിലെ ഒമ്ബതു മണിയോടെയാണ് പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുമായി കന്റോണ്‍മെന്റ് പോലീസ് യൂണിവേഴ്സിറ്റി കോളേജിലെത്തി തെളിവെടുപ്പ് നടത്തിയത്. ചോദ്യംചെയ്യലില്‍ കത്തി കോളേജില്‍ തന്നെ ഉപേക്ഷിച്ചു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. പത്ത് മിനിറ്റോളം മാത്രമാണ് തെളിവെടുപ്പ് നടന്നത്.

ക്യാമ്ബസിനുള്ളില്‍ അഖിലിനെ കുത്തിയ സ്ഥലത്ത് ഇരു പ്രതികളെയും എത്തിച്ച്‌ തെളിവെടുത്ത പൊലീസിന് സമീപത്തെ ചവറ്കൂനയില്‍ നിന്നാണ് കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ കണ്ടെത്തി നല്‍കിയത്. മുഖ്യപ്രതിയായ ശിവരഞ്ജിത്ത് തന്നെയാണ് കത്തി ഉപേക്ഷിച്ച സ്ഥലത്ത് നിന്നും പൊലീസിന് എടുത്ത് കൊടുത്തത്. കത്തി വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ തിരികെ സ്റ്റേഷനിലെത്തിച്ചു. കത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ക്യാമ്പസിനകത്ത് ത​ന്നെ​യാ​ണ് പ്ര​തി​ക​ള്‍ ആ​യു​ധം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ഖി​ലി​നെ കു​ത്തി​യ സ്ഥ​ല​ത്തോ​ട് ചേ​ര്‍​ന്ന് ച​വ​റി​ന​ക​ത്തു നിന്നാണ് ആ​യു​ധം കണ്ടെടുത്തത്. കോ​ള​ജി​ലെ യൂ​ണി​യ​ന്‍ മു​റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മ​ട​ക്കം പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഏ​റെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ആ​യു​ധം ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പ്ര​തി​ക​ള്‍ പ​റ​ഞ്ഞ​തെന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്താ​ണ് ക​ത്തി​യെ​ടു​ത്ത് കൊ​ടു​ത്ത​തെ​ന്നും കൈ​യ്യി​ലൊ​തു​ങ്ങു​ന്ന ചെ​റി​യ ക​ത്തി​യാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഏതാനും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്തത് – കോടിയേരി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഖില്‍ ചന്ദ്രന് കത്തിക്കുത്തും മര്‍ദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളില്‍ ഏതാനുംപേരില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് ഏറ്റവും ദൗര്‍ഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനെയും മകനെ പരിചരിക്കുന്ന അച്ഛന്‍ ചന്ദ്രനെയും എം എ ബേബി ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്കൊപ്പം ഞാന്‍ കണ്ടിരുന്നു. യൂണിറ്റ് ഭാരവാഹികള്‍ അടക്കം ഏതാനും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത ഹീനകൃത്യമാണെന്നും അതിനെ സിപിഐ എം ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ട്രീയേതരസംഭവത്തെ ദുരുപയോഗിച്ച്‌ തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ പുരോഗമനവിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയസംഘടനകളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുമാണ്. സിപിഐ എമ്മിനെയും എസ്‌എഫ്‌ഐയെയും തളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഇവിടത്തെ ഒരുവിഭാഗം അച്ചടി ദൃശ്യമാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളടക്കം സൃഷ്ടിക്കുകയാണ്.

കേരളത്തിന്റെ സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കം എല്‍ഡിഎഫിനെയും വിശിഷ്യാ, സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ്. ഇക്കൂട്ടര്‍ക്ക് വീണുകിട്ടിയ അവസരമായി യൂണിവേഴ്‌സിറ്റി കോളേജിലെ അനിഷ്ടസംഭവത്തെ കൊണ്ടാടുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ജയിക്കുകയും എല്‍ഡിഎഫ് പരാജയപ്പെടുകയും ചെയ്തതോടെ എല്‍ഡിഎഫിന് ഭാവിയില്ലെന്ന് പ്രചരിപ്പിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതായി സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാര്‍ഡിലായി നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലം. 44 ല്‍ 22 സീറ്റ് എല്‍ഡിഎഫിന് ജനങ്ങള്‍ സമ്മാനിച്ചു. അതുപോലെ കഴിഞ്ഞതവണ കെഎസ്യു മുഴുവന്‍ സീറ്റും കരസ്ഥമാക്കിയ എറണാകുളത്തെ സ്വയംഭരണ കലാലയമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഇക്കുറി എസ്‌എഫ്‌ഐ എല്ലാ സീറ്റിലും ജയിച്ചു.

തമ്മിലടി, കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ സ്വന്തം സംഘടനകളിലെ പ്രവര്‍ത്തകര്‍തമ്മില്‍ നടത്തിയിട്ടുള്ള സംഘടനകളാണ് കെഎസ്യു ഉള്‍പ്പെടെയുള്ളവ. അന്നൊന്നും ആ സംഘടനകളുടെ നേതൃത്വത്തിന് തോന്നാത്ത അച്ചടക്കനടപടിയാണ് എസ്‌എഫ്‌ഐ സ്വീകരിച്ചത്. അത് കാണാതെ എസ്‌എഫ്‌ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടപ്പെട്ടെന്ന് സ്ഥാപിക്കാന്‍നോക്കുന്നത് പുതുതലമുറ പുരോഗമനപക്ഷത്ത് കാലുറപ്പിക്കുന്നത് തടയാനാണ്.

സംഘടനയുടെ നയപരിപാടികള്‍ക്കും പ്രവര്‍ത്തനശൈലിക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും യൂണിറ്റ് തന്നെ പിരിച്ചുവിടുകയും ചെയ്ത് എസ്‌എഫ്‌ഐ നേതൃത്വം മാതൃകാപരവും ധീരവുമായ സംഘടനാ നടപടി സ്വീകരിച്ചു.

NO COMMENTS