ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി

49

തിരുവനന്തപുരം: ഇപ്പോഴുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മേഖലകളില്‍ നിയന്ത്രണം ഏര്‍പെടുത്തും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണ ങ്ങളാകും നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

ടിപിആര്‍ 8നും 16നും ഇടയില്‍ ഉള്ള ഇടങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണമുണ്ടാകും. ആരാധനാലയ
ങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടിപിആര്‍ 16 ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടിപിആര്‍ 16 ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലാണ് ഇളവ്. ഒരേ സമയം 15 പേരെ മാത്രമെ പ്രവേശിപ്പിക്കൂ.

ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ കണക്കുകള്‍ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമെടുത്തത്.

NO COMMENTS