സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

27

കൊച്ചി : ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു അനിൽ .അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരികയായിരുന്നു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് ബിഎഫ്എയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ശില്പകലയില്‍ എംഎഫ്എയും നേടി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

ഫുട്ബോൾ കളിക്കിടെയുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അനിൽ സേവ്യർ. പിതാവ്: പി.എ. സേവ്യർ, മാതാവ്: അല്‍ഫോണ്‍സ. സഹോദരൻ: അജീഷ് സേവ്യർ.

NO COMMENTS

LEAVE A REPLY