സഹകരണ ബാങ്കുകളിൽ പ്രത്യേക കുടിശിക നിവാരണ പദ്ധതിക്ക് തുടക്കം

103

തിരുവനന്തപുരം : സംസ്ഥാന/ ജില്ലാ സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുത്ത് നിലവിൽ കുടിശികയുള്ള വായ്പക്കാർക്കും അംഗസംഘങ്ങൾക്കും കടബാധ്യത ഒഴിവാക്കാനായി ഡിസംബർ 31 വരെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾക്ക് മാത്രമായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ/ കുടിശിക നിവാരണം പദ്ധതി നടപ്പിലാക്കുന്നു. സാധാരണ പലിശ നിരക്കിലാണ് വായ്പ അവസാനിപ്പിക്കുന്നത്.

എല്ലാ വായ്പ ഒത്തു തീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. മരണപ്പെട്ടു പോയവർ, അപകടം പറ്റി കിടപ്പിലായവർ, മാരകരോഗം ബാധിച്ചവർ /മാരകരോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെടുകയും, മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുകയും ചെയ്യുന്ന വിദ്യാർഥികൾ, നിരാലംബർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരുടെ വായ്പകളിൽ അഞ്ച് ലക്ഷം വരെയുള്ളതിൽ അർഹമായ കേസുകളിൽ മുതൽത്തുകയിലും ഇളവ് അനുവദിക്കും.

അഞ്ച് ലക്ഷത്തിനു മുകളിൽ ഉള്ള വായ്പകളിൽ പലിശയുടെ 50 ശതമാനം വരെയും ഇളവ് ലഭിക്കും. 25,000 രൂപ വരെ മുതൽബാക്കി നിൽപ്പുള്ളതും അഞ്ച് വർഷത്തിൽ കൂടുതൽ കുടിശികയായതുമായ എല്ലാ വ്യക്തിഗത വായ്പകളിലും മുതൽ മാത്രം അടച്ച് കണക്ക് അവസാനിപ്പിക്കാൻ അവസരം ഉണ്ടാക്കും.

NO COMMENTS