സഹകരണ നിക്ഷേപ സമാഹരണ യജ്ഞം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

25

സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 21 വൈകിട്ട് നാലിന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. വി. ജോയ് എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, എംപ്ലോയ്സ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽ കുമാർ, നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ് ചന്ദ്രൻ എന്നിവർ സംസാരിക്കും.

NO COMMENTS