ന്യൂഡല്‍ഹി: 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുഷാന് പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്ബനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. ഫോറന്‍സിക് ഓഡിറ്റിനെ തുടര്‍ന്ന് ബാങ്കിംഗ് സംവിധാനത്തില്‍നിന്നും ഫണ്ട് വഴിതിരിച്ചുവിട്ടതായി കണ്ടെത്തുകയും ഫെഡറല്‍ പോലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്ബനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎന്‍ബി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്ബനികളില്‍ ഒന്നാണ് ബുഷാന് പവര്‍ ആന്‍ഡ് സ്റ്റീല്‍. ഇന്ത്യയുടെ പുതിയ പാപ്പരത്ത നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫര്‍ ചെയ്ത ആദ്യത്തെ 12 കമ്ബനികളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം പിഎന്ബിയില്നിന്നും 200 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നിരുന്നു.