തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിൻ്റെ അധീനതയിൽ കാർഷിക കോളേജ് കോമ്പൗണ്ടിനുളളിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ കരാടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു.
അത്‌ലറ്റിക്‌സ് ഫുട്‌ബോൾ എന്നീ ഇനങ്ങളിലാണ് നിയനമം. ബന്ധപ്പെട്ട ജനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റ്’ കോഴ്‌സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ/ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷലൈ സേഷൻ എന്നീ നിശ്ചിത യോഗ്യതയുളളവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 28/12/2023 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം വെളളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ആഫീസിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 9447111559 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.