കാസര്‍കോട്: ജില്ലയിലെ തീരദേശ നിയമലംഘനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശ ങ്ങളും ശേഖരിക്കുന്നതിനായുള്ള ഹിയറിങ് ഡിസംബര്‍ 19 ന് ചെര്‍ക്കളയിലെ ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടക്കും.
രാവിലെ 10 മുതല്‍ ഒരു മണി വരെ നീലേശ്വരം,കാസര്‍കോട്,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍, പള്ളിക്കര, ചെറുവത്തൂര്‍, കുമ്പള, മംഗല്‍പാടി,കയ്യൂര്‍ ചീമേനി,മീഞ്ച,മൊഗ്രാല്‍ പുത്തൂര്‍, എന്നി പഞ്ചായത്തുകളിലും നഗരസഭകളിലും നിന്നൂ ള്ളവരുടെ ഹിയറിങ്ങ, ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ അജാനൂര്‍,വലിയ പറമ്പ, ചെമ്മനാട്, പടന്ന, ഉദുമ,മഞ്ചേശ്വരം,പുത്തിഗെ,ചെങ്കള,മുളിയാര്‍,ബേഡഡുക്ക,പുല്ലൂര്‍ പെരിയ,കിനാനൂര്‍ കരിന്തളം,വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിന്നുള്ളവരുടെയും ഹിയറിങ് നടക്കും..