നെടുമ്പാശേരി : ഖത്തര്‍ റിയാലിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിലക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ സിയാല്‍ അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് വിലക്കെന്ന് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, യെമന്‍, ഈജിപ്ത്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. ഖത്തറില്‍ നിന്നും ആഴ്ച്ചയില്‍ കൊച്ചിയിലേക്ക് 18 സര്‍വ്വീസുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ 11ഉം ജെറ്റ് എയര്‍വേയ്‌സിന്റെ ഏഴും സര്‍വ്വീസുകള്‍. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കാതിരുന്നാല്‍ ഖത്തറില്‍ നിന്നും നെടുമ്പാശേരിയിലെത്തുന്നവര്‍ ബുദ്ധിമുട്ടിലാകും. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് പുറമെ ബാങ്കുകള്‍ ഖത്തര്‍ റിയാല്‍ സ്വീകരിച്ചില്ലെങ്കില്‍ റിയാല്‍ കൈവശമുള്ള മലയാളികള്‍ പ്രതിസന്ധിയിലാകും.