കൊച്ചി : റണ്‍വേയിലും പാര്‍ക്കിംഗ് qബേയിലുമടക്കം വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം.
റണ്‍വേയും പാര്‍ക്കിംഗ് ബേയും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇന്ന് രാവിലെ നാല് മുതല്‍ എഴുമണി വരെ വിമാനത്താവളത്തില്‍ ആഗമനം നിര്‍ത്തി വച്ചിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെടാത്തതിനെതുടര്‍ന്ന് വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ അടിച്ചിടാന്‍ സിയാല്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥിതി കൂടുതല്‍ വഷളായതിനെതുടര്‍ന്നാണ് വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.