കൊച്ചി : പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സർവീസുകള്‍ പുനരാരംഭിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് വിമാനത്താവളത്തില്‍ ആദ്യം ഇറങ്ങിയത്. 30 വിമാനങ്ങള്‍കൂടി ഇന്ന് ഇവിടെയിറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകളടക്കം 33 വിമാനങ്ങള്‍ ഇവിടെനിന്നും പറന്നുയരും. ആഗസ്റ്റ് 15മുതലാണ് ഇവിടെനിന്നുള്ള സര്‍വീസുകള്‍ തടസപ്പെടുന്നത്.