കൊച്ചിന്‍ റിഫൈനറീസിലെ പൊട്ടിത്തറി; ഒരാള്‍ കൂടി മരിച്ചു

254

കൊച്ചി: കൊച്ചിൻ റിഫൈനറിയിലെ വൈദ്യുതപ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. മുളന്തുരുത്തി സ്വദേശി വേലായുധനാണ് മരിച്ചത്. റിഫൈനറിയിലെ വൈദ്യുതി പ്ലാന്‍റിൽ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ വേലായുധന് സാരമായി പൊള്ളലേറ്റിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പുത്തൻ കുരിശ് സ്വദേശി അരുണ്‍ ഭാസ്കരനാണ് ഇന്നലെ മരിച്ചത്.

NO COMMENTS

LEAVE A REPLY