ന്യൂഡല്‍ഹി : കൊപ്രയുടെ താങ്ങു വില കേന്ദ്ര സര്‍ക്കാർ ഉയർത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മില്‍ കാപ്രയുടെ താങ്ങുവില 9,521 രൂപയായാണ് ഉയര്‍ത്തിയത്. നിലവില്‍ 7,511 രൂപയാണ് വില. ഉണ്ട കൊപ്രയുടെ താങ്ങുവില 9,920 രൂപയായും ഉയര്‍ത്തി. 2,170 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.