കോയമ്ബത്തൂര്‍: ഹിന്ദുമുന്നണിയുടെ കോയമ്പത്തൂര്‍ വക്താവ് ശശികുമാര്‍ അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ രാത്രി നഗരത്തിലെ ടോള്‍ പ്ലാസ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.ഇന്നലെ നടന്ന ഹര്‍ത്താലില്‍പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ ആക്രമിയ്ക്കുകയും ചെയ്തു. കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. ബംഗലൂരുവിന് പോകുന്ന കേരളാ ആര്‍ടിസി ബസുകള്‍ മാനന്തവാടി വഴി തിരിച്ചുവിട്ടതായി കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.വ്യാഴാഴ്ച രാത്രിയാണ് ഹിന്ദുമുന്നണിയുടെ കോയമ്ബത്തൂര്‍ വക്താവ് ശശികുമാര്‍ അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. രാത്രി വീട്ടിലേയ്ക്ക് മടങ്ങിവരവെ രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതര്‍ ശശികുമാറിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഇതില്‍ പ്രതിഷേധിച്ചാണ് കോയമ്ബത്തൂരില്‍ ഹിന്ദുമുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ഹര്‍ത്താല്‍ ഭാഗികമായിരുന്നെങ്കിലും ഉച്ചയ്ക്ക് നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നതോടെ സ്ഥിതി മാറി. കെംപട്ടി കോളനി, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലുള്‍പ്പടെ കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ ആക്രമിയ്ക്കുകയും ചെയ്തു.തുടിയാളൂരില്‍ പൊലീസ് വാഹനം കത്തിച്ച പ്രതിഷേധക്കാരെ നേരിടുന്നതിനിടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗതം പലയിടത്തും പൂര്‍ണമായി സ്തംഭിച്ചു.
കോയമ്ബത്തൂരില്‍ നിന്നുള്ള ചില അന്തര്‍സംസ്ഥാനസ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് എസ്‌ആര്‍ടിസിയുടെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ആയിരത്തിയഞ്ഞൂറ് പൊലീസുദ്യോസ്ഥരെ വിന്യസിച്ചിട്ടുണ്ട്.