കയര്‍ഭൂവസ്ത്രം: ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

109

കാക്കനാട്: കയര്‍ഭൂവസ്ത്രം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കയര്‍വികസന വകുപ്പ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കയര്‍ഭൂവസ്ത്രം ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ ജൈവഘടനയില്‍ മാറ്റംവരാതെ മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശങ്ങളും ജലസ്രോതസ്സുകളും കുറഞ്ഞചെലവില്‍ സംരക്ഷിക്കപ്പെടുന്നു.

റോഡ് നിര്‍മ്മാണം, കാര്‍ഷികമേഖല, തീരസംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ കയര്‍ഭൂവസ്ത്രം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. കയര്‍ഭൂവസ്ത്ര വിതാനം; സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ ചന്ദ്രനും തൊഴിലുറപ്പ് പദ്ധതിയും സംയോജിത സാദ്ധ്യതകളും എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ. ജി തിലകനും ക്ലാസ്സുകള്‍ നയിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല അപക്‌സ് ബോഡി ഫോര്‍ കയര്‍ അംഗം ടി. ആര്‍ ബോസ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അംഗം സരള മോഹന്‍, വടക്കന്‍ പറവൂര്‍ കയര്‍ പ്രോജക്ട് ഓഫീസര്‍ ഇന്ദിര കെ.എം, വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

NO COMMENTS