തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകണം.
പൊതുജനങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവരും സഹകരിക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ കുറ്റമറ്റ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള മറ്റ് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും കളക്ടർ അറിയിച്ചു.