തിരുവനന്തപുരം: ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെ യുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യ പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശി ച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല.
വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തല ത്തില്‍ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഉന്നതതലയോഗത്തിന്റേതാണ് തീരുമാനങ്ങള്‍.