പ്രശസ്‌ത ദളിത് ചിന്തകൻ ഡോ.ആനന്ദ് തെല്‍ത്തുംബ്‌ഡെയെ അറസ്റ്റ് അറസ്റ്റ് ചെയ്തത് ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമോ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി മടങ്ങവെ

197

മുംബൈ: അയ്യന്തോള്‍ കോസ്റ്റ്‌ഫോഡില്‍ സംഘടിപ്പിച്ച സി അച്യുതമേനോന്‍ സ്‌മൃതിയില്‍ ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമോ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്ന പ്രശസ്‌ത ദളിത് ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും അക്കാദമിക്ക് പണ്ഡിതനുമായ ഡോ.ആനന്ദ് തെല്‍ത്തുംബ്‌ഡെയെ അറസ്റ്റ് ചെയ്‌തത് തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ. ഇതുകഴിഞ്ഞ് മടങ്ങവെയാണ് മുംബൈയില്‍ വച്ച്‌ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, അന്യവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും സാമൂഹിക, സാമ്ബത്തിക ജനാധിപത്യവും ഇവിടെ വന്‍ പരാജയമാണെന്നും തെല്‍ത്തുംബ്‌ഡെ പരിപാടിയില്‍ പറഞ്ഞിരുന്നു. ജാതികളുടേയും സംസ്‌കാരങ്ങളുടേയും വൈവിധ്യമുള്ള രാജ്യമാണെങ്കിലും ഹിന്ദുത്വം എന്ന പേരില്‍ ഏകീകൃത അസ്തിത്വം ഉണ്ടാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു തെല്‍ത്തുംബ്‌ഡെയെ അറസ്റ്റ് ചെയ്തത്.
ഭീമ കൊറേഗാവ് സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ എഴുത്തിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച തെല്‍ത്തുംബ്‌ഡെയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പൊലീസ് വേട്ടയാടുന്നത്.

ജാമ്യം ലഭിക്കുന്നതിനായി നേരത്തെ കീഴ്‌ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍ത്തുംബ്‌ഡേയ്ക്ക് നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. അതുവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പൂണെ പൊലീസ് ഇന്ന് അറസ്റ്റ് നടത്തിയത്.

NO COMMENTS