തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 ആശങ്ക ഒഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ തലസ്ഥാന ജില്ലയെന്ന നിലയിൽ ജാഗ്രത തുടരേണ്ടതുണ്ട്. കളക്ടറേറ്റിൽ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇതുവരെ കൈക്കൊണ്ട ജാഗ്രതയോടെയുള്ള നടപടികൾ കൊണ്ടാണ് ഇത് സാധ്യമായത്.
ജില്ലയിൽ ഇപ്പോൾ നാലു പേർ മാത്രമാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. പോത്തൻകോട് സ്വദേശികളായ വരുടെ സ്രവ പരിശോധനാ ഫലം മുഴുവൻ നെഗറ്റീവാണ്. നിസാമുദീനിൽ നിന്നു വന്നവർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
പോത്തൻകോട് രോഗം ബാധിച്ച് മരിച്ചയാളുടെ രോഗകാരണം കണ്ടെത്താനാകാത്തതു കൊണ്ട് ആദ്യ ഘട്ടത്തിൽ പ്രദേശത്ത് കർക്കശമായ നിലപാട് സ്വീകരിക്കേണ്ടി വന്നിരുന്നു. ഈ നിലപാട് ഗുണം ചെയ്തിട്ടുണ്ട്. ജില്ലയിൽ ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.