തിരുവനന്തപുരം : റവന്യൂ വകുപ്പ് ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാരുടെ കായികമേള ആരംഭിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു മേള ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കഴിവുകൾ കണ്ടെത്താനും ജോലിയുടെ സമ്മർദ്ദങ്ങളിൽ നിന്ന് അൽപ സമയം മാറി നിൽക്കാനും മേള സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 25 മുതൽ 28 വരെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജീവനക്കാരുടെ കായിക മത്സരങ്ങൾ നടക്കുക.
28, 29 തീയതികളിൽ കവിത, കഥാരചനാ മത്സരങ്ങൾ നടക്കും. മെയ് 5,6,7 തീയതികളിൽ കലാമേളകളും നടക്കും. റവന്യൂ വകുപ്പിന്റെ ജില്ലാതല മത്സരങ്ങൾ അതത് ജില്ലകളിൽ നടക്കുന്നുണ്ട്. കലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരെയും കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെയും പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരവും സംഘടിപ്പിക്കും.
ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദ്, റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് കമ്മീഷണർ അനിൽ സി എസ്, ലാൻഡ് അക്വിസിഷൻ അസിസ്റ്റന്റ് കമ്മീഷണർ അനു എസ് നായർ, കെ. എസ് .എച്ച്.ബി ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം, കെ. എഫ്.സി ഡെപ്യൂട്ടി കളക്ടർ ബിജു ആർ .എസ് തുടങ്ങിയവർ സംസാരിച്ചു.