ഉത്തര്‍പ്രദേശില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തിനിടെ നാലു പേര്‍ വെടിയേറ്റു മരിച്ചു

180

ലക്നോ: ഉത്തര്‍പ്രദേശില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തിനിടെ നാലു പേര്‍ വെടിയേറ്റു മരിച്ചു. ബിജ്നോറിലായിരുന്നു സംഭവം. ഒരു സംഘം കുട്ടികള്‍ പെണ്‍കുട്ടികളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷമാണ് വെടിവയ്പിലേക്കു നയിച്ചത്. ഏറ്റുമുട്ടയിവര്‍ക്കു നേര്‍ക്ക് പുറത്തുനിന്നെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കടകള്‍ എറിഞ്ഞുതകര്‍ക്കുകയും മൃതദേഹങ്ങളുമായി ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.പെണ്‍കുട്ടികളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ല എന്നു കണ്ടതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. വെടിവയ്പുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY