തിരുവനന്തപുരം : നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് (ലെവൽ 6) അനുസൃതമായി അസാപ്പ് വികസിപ്പിച്ച കമ്മ്യൂണി ക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ(സി.ഇ.ടി) കോഴ്‌സ് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി യിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള ധാരണപത്രത്തിൽ അസാപ്പ് സിഇഒ ഡോ:വീണ എൻ മാധവനും ആദിശങ്കര സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ:ജേക്കബ് ജോർജ്ജും ഒപ്പുവച്ചു.
ആഗോള തലത്തിലെ തൊഴിൽ സാധ്യതകൾക്ക് കേരളത്തിലെ വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഇംഗ്ലീഷ് ആശയ വിനിമയ പരിശീലകരാകാൻ സഹായിക്കുന്നതാണ് അസാപ്പിന്റെ സിഇടി കോഴ്‌സ്. അസാപിന്റെ വിവിധ വകുപ്പ് മേധാവികളായ ഡോ.കെ.പി.ജയ്കിരൺ, അനിൽകുമാർ ടി.വി, വിനോദ് ടി.വി, ബി.പദ്മകുമാർ, വിജിൽ കുമാർ വി.വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.