കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

29

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. .ക ണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇഎംഎസ്സിന്‍്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ജര്‍മനി കേന്ദ്രീകരിച്ച്‌ ഏറെക്കാലം പ്രവര്‍ത്തിച്ച കുഞ്ഞനന്തന്‍ നായര്‍ . അവിടെ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാര്‍ട്ടിയു മായി അദ്ദേഹം അകന്നു. അന്ന് വി എസിന്റെ ഉറച്ച അനുയായിരുന്നു. പിന്നീട് തിരുത്തുകയും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്ന് പറയുകയും ചെയ്തു. അവസാന കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനു മെല്ലാം ബെര്‍ലിന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.2005ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും 2015ല്‍ തിരിച്ചെടുത്തു. 1943ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്ബ് ഹയര്‍ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്കൂളിലും,ചിറക്കല്‍ രാജാസിലു മായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്കൂളില്‍ പഠിക്കുമ്ബോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. പി.കൃഷ്ണപിള്ളയാണ് ബെര്‍ലിന്‍്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്‍്റെ രാഷ്ട്രീയജീവിതത്തിന്‍്റെ തുടക്കം.1943ല്‍ ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെ ക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്.

1926 നവംബര്‍ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. രാജവാഴ്ചകാലത്ത് ചിറക്കല്‍ തമ്ബുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിന്‍്റെ പിതാവ്.

NO COMMENTS