യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും സര്‍വീസുകളുടെ എണ്ണം കൂടിയതും കാരണം തിരുവനന്തപുരം ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാനിരക്ക് കുറയ്ക്കാനൊരുങ്ങി കമ്ബനികള്‍.
അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഏറ്റെടുത്തതോടെ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും സര്‍വീസുകള്‍ തിരുവനന്തപുരത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ കമ്ബനികളെയും ഇവിടേക്ക് സര്‍വീസ് നടത്തുന്നതിന് എത്തിക്കാന്‍ അദാനിക്കായി.
ഇതോടെ വിവിധ കമ്ബനികള്‍ തമ്മില്‍ യാത്രാനിരക്കില്‍ മത്സരവും ആരംഭിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ആകാസ എയര്‍ലൈന്‍സ് തലസ്ഥാനത്തു നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്.
ഇവരുടെ വരവ് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നു കണക്കാക്കിയാണ് മറ്റു കമ്ബനികള്‍ നിരക്കു കുറയ്ക്കാന്‍ കാരണമെന്നും സൂചനയുണ്ട്. രാജ്യത്തിനകത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന എയര്‍ലൈന്‍സാണ് ആകാസ. എന്നാല്‍ മറ്റു കമ്ബനികള്‍ അത്തരം ഫ്ളെക്സിബിള്‍ ചാര്‍ജുകളല്ല ഈടാക്കുന്നത്.നേരത്തെ 10,000 രൂപയ്ക്കു മുകളിലായിരുന്നു ഡല്‍ഹിയി ലേക്കു തലസ്ഥാനത്തു നിന്നുള്ള യാത്രാനിരക്ക്. ഇപ്പോള്‍ അത് 7000ത്തിനകത്ത് മാത്രമാണ് ചെലവാകുന്നത്.
തിരുവനന്തപുരത്ത് ആകാസ എത്തുന്നതോടെ തങ്ങള്‍ക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുമെന്നു മനസിലാക്കിയാണ് മറ്റ് എയര്‍ലൈന്‍സുകളും നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. നേരത്തെ യൂറോപ്പിലേ ക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നവര്‍ കൊച്ചി വിമാനത്താവള ത്തെയായിരുന്നു തിരഞ്ഞെടുത്തി രുന്നത്.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. യൂറോപ്പി ലേക്കു പോകുന്നവര്‍ തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ ഇറങ്ങി അവിടെനിന്നും നേരിട്ടുള്ള ഫ്ളൈറ്റുകളിലാണ് യാത്ര.