തിരുവനന്തപുരം : ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററില്‍ ജനുവരി 20ന് യു.പി, ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രസംഗം, പെയിന്റിങ് (വാട്ടര്‍ കളര്‍) ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0471 2732918 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.ഒരു സ്കൂളില്‍ നിന്നും ഓരോ വിഭാഗത്തിലും 2 വിദ്യാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ ജനുവരി 20 രാവിലെ 10.30ന് കടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററില്‍ എത്തണം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും.