ചൈത്ര തെരേസയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ തൃത്താല എംഎല്‍എ വി ടി ബല്‍റാം ഫേസ് ബുക്കിലൂടെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഒപ്പം സംസ്കാരിക നായകന്മാരെ നിങ്ങള്‍ എവിടെ എന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നുണ്ട്. കര്‍ത്തവ്യ നിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രം സിപിഎം ഓഫീസ് റെയിഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത് എന്തു തരം നിയമവാഴ്ചയാണെന്നും എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? ബല്‍റാം ചോദിക്കുന്നു.