സിപിഎം നേതാക്കൾക്കെതിരെ പീഡനപരാതി നൽകിയ പ്രവർത്തകയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

16

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം നേതാക്കൾക്കെതിരെ പീഡനപരാതി നൽകിയ പ്രവർത്തകയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. മഹിളാ അസോസിയേഷ ൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ അന്വേഷണ വിധേയമായി നടപടി സ്വീ കരിച്ചതെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി പറഞ്ഞു.

കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവ ർക്കെതിരെയാണ് വനിത പ്രവർത്തക തിരുവല്ല പോലീസിൽ പരാതി നൽകിയത്. കാ റിൽ മയക്കി കിടത്തിയതിനുശേഷം പീഡിപ്പിക്കു കയും നഗ്നദൃശ്യങ്ങൾ പകർത്തി പ്രച രിപ്പിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ 12 പേർക്കെതിരെ കേസുണ്ട്. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റ് 10 പേർക്കെതിരെ കേസ്.

എന്നാൽ , പീഡനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം നേതൃത്വം അ റിയിച്ചു. സംഭവത്തിൽ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നേതൃത്വവുമായി ആലോചിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS